ശ്രീബാല ചിത്രത്തിലൂടെ വീണ്ടും ശ്രീനിവാസനും സുഹാസിനിയും ഒന്നിക്കുന്നു

single-img
15 January 2014

സത്യന്‍ അന്തിക്കാടിന്റെ അസിസ്റ്റന്റായ ശ്രീബാല ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ  ശ്രീനിവാസനും സുഹാസിനിയും ഒന്നിക്കുന്നു.ആസിഫലിയും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്.മകന്റെ അച്ഛന്‍ എന്ന ചിത്രത്തിന് ശേഷമാണു ശ്രീനിവാസനും സുഹാസിനിയും ഒരുമിക്കുന്നത്.ചിത്രത്തിനു ഇതുവരെ പേരിട്ടിട്ടില്ല.ആസിഫിന്റെ നായികയെ കണ്ടെത്തിയിട്ടില്ല. തമിഴില്‍ നിന്നായിരിക്കും നായികയെന്നും മലയാളത്തിന് ഈ നടിയൊരു പുതുമഖമായിരിക്കുമെന്നും ശ്രീബാല സൂചന നല്‍കിയിട്ടുണ്ട്.