ടി.ജി.നന്ദകുമാറിനെതിരേ സിബിഐ അന്വേഷണത്തിന് വിജ്ഞാപനം

single-img
14 January 2014

3536556555_TG-Nandakumar-middlemanവിവാദ ദല്ലാള്‍ ടി.ജി.നന്ദകുമാര്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ പേരില്‍ വ്യാജ പരാതി അയച്ചുവെന്ന സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ വിജ്ഞാപനം വിജ്ഞാപനം കേന്ദ്രത്തിന് അയച്ചു. പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിനൊപ്പം വിജ്ഞാപനം കഴിഞ്ഞ ദിവസമാണ് കേന്ദ്രത്തിന് അയച്ചത്.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ നന്ദകുമാറിനെ സഹായിക്കാന്‍ വിജ്ഞാപനം മുക്കിയെന്ന് ആരോപണമുയര്‍ന്നിരുന്നു. 2012 ഫെബ്രുവരി 22-നാണ് വിജ്ഞാപനം ഇറക്കിയത്. എന്നാല്‍ കേന്ദ്രത്തിന് ഇത് അയച്ചില്ല. പിന്നാലെ നന്ദകുമാര്‍ സുപ്രീം കോടതിയെ സമീപിച്ച് താത്കാലിക സ്റ്റേ വാങ്ങി. പിന്നീട് നന്ദകുമാര്‍ വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ നന്ദുകുമാറിന്റെ ഹര്‍ജി കഴിഞ്ഞ രണ്ടിന് ഹൈക്കോടതി തള്ളി. ഇതേ തുടര്‍ന്നാണ് വിജ്ഞാപനം കേന്ദ്രത്തിന് അയച്ചത്.