ശരത് പവാര്‍ പ്രധാനമന്ത്രിയാകാന്‍ നെട്ടോട്ടമോടുന്നില്ലെന്ന് എന്‍സിപി

single-img
13 January 2014

sharad-pawar_1എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ പ്രധാനമന്ത്രിയാകാന്‍ നെട്ടോട്ടമോടുന്നില്ലെന്ന് എന്‍സിപി നേതാവും കേന്ദ്ര സഹമന്ത്രിയുമായ താരിഖ് അന്‍വര്‍. ശരത് പവാര്‍ പ്രധാനമന്ത്രിയാകുന്നതില്‍ സന്തോഷമുണെ്ടന്ന കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു താരിഖ് അന്‍വര്‍. അതേസമയം, പ്രധാനമന്ത്രിയാകാനുള്ള എല്ലാ യോഗ്യതയുമുള്ള നേതാവാണു ശരത് പവാറെന്ന് അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. പവാറിന്റെ കീഴില്‍ മന്ത്രിയായിരുന്ന ആളാണു ഷിന്‍ഡെയെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ ബഹുമാനസൂചകമാണെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.