ദേഹാസ്വാസ്ഥ്യം; മുഖ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

single-img
13 January 2014

oommen chandyമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദം കുറഞ്ഞതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാര്‍ രണ്ടു ദിവസത്തെ വിശ്രമം മുഖ്യമന്ത്രിക്ക് നിര്‍ദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

മുഖ്യമന്ത്രിക്ക് വിശ്രമം നിര്‍ദേശിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഇന്നത്തെ ഔദ്യോഗീക പരിപാടികളെല്ലാം റദ്ദാക്കി. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി മുഖ്യമന്ത്രി ഇന്നു പങ്കെടുക്കേണ്ടിയിരുന്ന വിവിധ പൊതുപരിപാടികളാണ് റദ്ദാക്കിയത്.