സ്വകാര്യ കമ്പനികള്‍ക്ക് അനുവദിച്ച കല്‍ക്കരിപ്പാടങ്ങള്‍ റദ്ദാക്കിയേക്കും

single-img
13 January 2014

25899_S_coal-blockസ്വകാര്യ കമ്പനികള്‍ക്ക് 2006-നും 2009-നുമിടയ്ക്ക് അനുവദിച്ച കല്‍ക്കരിപ്പാടങ്ങള്‍ റദ്ദാക്കിയേക്കും. 26 പാടങ്ങളാകും റദ്ദാക്കുക. ഇതുവരെ ഖനനാനുമതി നല്‍കിയിട്ടില്ലാത്തവയാണ് ഇവ. അനുമതി റദ്ദാക്കല്‍ തീരുമാനം ഈയാഴ്ചയുണ്ടാകും. ഖനന ലൈസന്‍സ് ലഭിക്കാത്തവ റദ്ദാക്കണമെന്ന് താന്‍ നല്‍കിയ ശുപാര്‍ശയിലുള്ള സര്‍ക്കാറിന്റെ തീരുമാനം ഈയാഴ്ച അറിയിക്കാമെന്ന് അറ്റോര്‍ണി ജനറല്‍ ഗുലാം ഇ. വഹന്‍വതി കഴിഞ്ഞയാഴ്ച സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കല്‍ക്കരിപ്പാടങ്ങള്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ തത്സ്ഥിതി റിപ്പോര്‍ട്ട് സി.ബി.ഐ. തിങ്കളാഴ്ച സുപ്രീംകോടതിയില്‍ നല്‍കും. 60 പാടങ്ങള്‍ അനുവദിച്ചതില്‍ കുറ്റകരമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് സി.ബി.ഐ. കോടതിയെ അറിയിക്കും. സുപ്രീംകോടതിയുടെ നിര്‍ദേശത്തിനനുസരിച്ച് അന്വേഷണത്തിന്റെ പരിധിയില്‍ നിന്ന് ഇവ ഒഴിവാക്കും.