യുഎസ് നയതന്ത്രപ്രതിനിധിയെ പുറത്താക്കിയ ഇന്ത്യയുടെ നടപടി ഖേദകരമെന്ന് യുഎസ്

single-img
11 January 2014

Jenഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ദേവയാനി ഖോബ്രാഗഡെയെ ഇന്ത്യയിലേക്ക് തിരിച്ചയച്ച അമേരിക്കന്‍ നടപടിയെത്തുടര്‍ന്ന് ഇന്ത്യ സ്വീകരിച്ച കടുത്ത നടപടിയില്‍ അതീവ ദുഖമുണ്‌ടെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ജെന്‍ സാക്കി പറഞ്ഞു. ദേവയാനിയെ പുറത്താക്കിയ ശേഷം ഇന്ത്യയിലെ അമേരിക്കന്‍ പ്രതിനിധിയോട് രാജ്യം വിട്ടുപോകാന്‍ ഇന്ത്യ നിര്‍ദേശിച്ചിരുന്നു. ഇത്തരമൊരു നടപടി അനിവാര്യമാണെന്ന് ഇന്ത്യക്ക് തോന്നാനിടയായതില്‍ ഖേദമുണ്‌ടെന്നാണ് ജെന്‍ സാക്കി വ്യക്തമാക്കിയത്. ഇന്ത്യ-യുഎസ് ബന്ധത്തില്‍ വെല്ലുവിളിയാകുന്ന സംഭവമാണിത്. എന്നാല്‍ ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അവസാനിക്കില്ലെന്നാണ് കരുതുന്നത്. കൂടുതല്‍ ശക്തമായ രീതിയില്‍ ബന്ധം തുടരുന്നതിനാവശ്യമായ നടപടികള്‍ ഇന്ത്യ സ്വീകരിക്കുമെന്നാണ് അമേരിക്ക കരുതുന്നതെന്നും സാക്കി അഭിപ്രായപ്പെട്ടു.

തെറ്റായ വിവരങ്ങള്‍ നല്‍കി വിസ അപേക്ഷ സമര്‍പ്പിച്ച കേസില്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ദേവയാനി ഖൊബ്രാഗഡെയെ അമേരിക്കന്‍ കോടതി കുറ്റം ചുമത്തിയിരുന്നു. തുടര്‍ന്ന് ദേവയാനിയെ ഇന്ത്യ തിരിച്ചുവിളിക്കുകയും ചെയ്തു.