പാക്കിസ്ഥാന്‍ പൊരുതുന്നു

single-img
11 January 2014

zim-pakശ്രീലങ്ക-പാക്കിസ്ഥാന്‍ രണ്ടാം ടെസ്റ്റ് ആവേശകരമാകുന്നു. മൂന്നാം ദിവസം നാലു വിക്കറ്റിന് 314 എന്ന നിലയില്‍ കളി ആരംഭിച്ച ശ്രീലങ്കയുടെ ശേഷിച്ച ആറു വിക്കറ്റുകള്‍ 74 റണ്‍സിനു കടപുഴകി. കൂറ്റന്‍ സ്‌കോറിലേക്കു കുതിക്കുകയായിരുന്ന ലങ്കയെ പാക്ക് ബൗളര്‍മാര്‍ 388ലൊതുക്കി. 223 റണ്‍സ് ലീഡ് വഴങ്ങിയ പാക്കിസ്ഥാന്‍ മൂന്നിന് 132 റണ്‍സ് എന്ന നിലയിലാണ്. ഏഴു വിക്കറ്റ് ശേഷിക്കേ ഇന്നിംഗ്‌സ് പരാജയമൊഴിവാക്കാന്‍ പാക്കിസ്ഥാന് 91 റണ്‍സ് കൂടി വേണം. 62 റണ്‍സുമായി യൂനിസ് ഖാനും 53 റണ്‍സുമായി മിസ്ബ ഉള്‍ ഹഖുമാണ് ക്രീസില്‍.