പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില് മത്സരിക്കും- കണ്ണന്താനം

single-img
11 January 2014

kannamthanamപത്തനംതിട്ട:- തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലായിരിക്കുമെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗം അല്ഫോണ്‍സ് കണ്ണന്താനം അറിയിച്ചു.രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ നരേന്ദ്രമോദിയെപ്പോലുള്ള കരുത്തരായ ഭരണാധികാരികള്‍ക്കേ കഴിയുകയുള്ളൂ വെന്നും, ബി.ജെ.പി ഒറ്റക്ക് 200 നു മുകളില്‍ സീറ്റ് നേടുമെന്ന് കാഞ്ഞിരപ്പള്ളിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തില്‍ ഇത്തവണ ജി.ജെ.പി അക്കൌണ്ട് തുറക്കുമെന്നും. ജയിച്ചാല്‍ ശബരി റെയില്‍പ്പാതയും,പത്തനംതിട്ട ജില്ലയില്‍ അന്താരാഷ്ട്രവിമാനത്താവളവും യാഥാര്‍ഥ്യമാക്കുമെന്നും, പക്ഷെ ആറന്മുള വിമാനത്താവളത്തിനു പറ്റിയ സ്ഥലമല്ലെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയില്‍ ഇദ്ദേഹത്തെ മത്സരിപ്പിക്കാന്‍ ബി.ജെ.പി തയ്യാറെടുക്കുന്നതായി അറിയാന്‍ കഴിയുന്നത്.