ജില്ലയെ എതിരേറ്റ് മോഹന്‍ലാല്‍-വിജയ് ആരാധകർ

single-img
11 January 2014

jills-movie-latest-stills മോഹന്‍ലാല്‍-വിജയ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ജില്ല പ്രദര്‍ശനത്തിനെത്തി.ആരാധകര്‍ ചിത്രത്തെ എതിരേറ്റത് പാലഭിക്ഷേകവും വെടിക്കെട്ടും നടത്തിയാണ്.തമിഴ്‌നാട്ടില്‍ ഇന്ന് വെളുപ്പിന് നാലുമണിയ്ക്കും കേരളത്തില്‍ വെളുപ്പിന് അഞ്ചുമണിയ്ക്കുമാണ് ആദ്യപ്രദര്‍ശനം നടന്നത്.ചിത്രത്തിലെ ശിവനെയും ശക്തിയെയും കാണാന്‍ ആരാധകര്‍ ആവേശത്തിലായിരുന്നു.സംസ്ഥാനത്ത് ആകെ 207 തിയേറ്ററികളിലാണ് ജില്ല പ്രദര്‍ശിപ്പിക്കുന്നത്.ഇന്നലെ രാത്രിയാണ് 12നാണ് ജില്ലയുടെ ആദ്യപ്രദര്‍ശനം നടത്താന്‍ തീരുമാനിച്ചിരുന്നത്.എന്നാല്‍ ചില സുരക്ഷാകാരണങ്ങളാല്‍ അത് ഇന്ന് രാവിലെത്തേയ്ക്ക് മാറ്റുകയായിരുന്നു.എന്നാൽ പലയിടത്തും ടിക്കറ്റ് കിട്ടാതെ വന്‍ ജനക്കൂട്ടമാണ് നിരാശയോടെ മടങ്ങിയത്. ഫാന്‍സ് അസോസിയേഷനുകള്‍ വലിയ ഫഌക്‌സ് ബോര്‍ഡുകള്‍ ഉണ്ടാക്കി ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകള്‍ക്ക് മുന്നില്‍ സ്ഥാപിച്ചിരുന്നു. ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ ആര്‍പ്പു വിളികളും ആരവങ്ങളും നടത്തി ഒഴുകിയ ആരാധകര്‍ തീയ്യേറ്ററുകളിലെ സീറ്റുകള്‍ കയ്യടക്കി.