എരുമേലിയില് പേട്ടതുള്ളല് ഇന്ന്-(11/01/2014)

single-img
11 January 2014

Erumeli-petta-thullalപത്തനംതിട്ട:- ഏരുമേലി, അമ്പലപ്പുഴ,ആലങ്ങാടി സംഘങ്ങളുടെ പേട്ടതുള്ളല്‍ ശനിയാഴ്ച(11/01/2014)  നടക്കും. രൌദ്രഭാവത്തോടെ അമ്പലപ്പുഴ സംഘവും താളാത്മകമായി ആലങ്ങാടി സംഘവും ചുവടു വെയ്ക്കുമ്പോള്‍ ഭക്തിയും സൌഹ്രദവും സംഘമിക്കുന്ന കാഴ്ചയിലേക്ക് നാട് കടക്കും. ശനിയാഴ്ച രാവിലെ അയ്യപ്പന്റ് സ്വര്‍ണ്ണത്തിടമ്പിനു മുമ്പില്‍ പേട്ടപ്പണം സമര്‍പ്പിച്ചാണ്‍ അമ്പലപ്പുഴ സംഘം പേട്ടതുള്ളാന്‍ തയ്യാറെടുക്കുന്നെത് . അമ്പലപ്പുഴ സംഘത്തിന്റ് പേട്ടതുള്ളല്‍ കാണാന്‍ ശ്രീ ക്രിഷ്ണ്‍ഭഗവാന്‍ എത്തുന്നതായാണ്‍ വിശ്വാസം. ഭഗവത് സാന്നിധ്യമായി ആകാശത്ത് ക്രിഷ്ണ്‍പ്പരുന്ത് എത്തുമ്പോള്‍ പേട്ട ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്ന് ഉച്ചയോടെ പേട്ടതുള്ളല്‍ തുടങ്ങും

നൈനാര്‍ മസ്ജിത്തില്‍ സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായരുടെ നേത്രത്വത്തിലുള്ള അമ്പലപ്പുഴ സംഘത്തെ ജുമാ‍ അത്ത് ഭാരവാഹികളായ പി . എച്ച്  അബ്ദുള്‍ സലാം , സെക്രട്ടറി പി.എ ഇര്‍ഷാദ് തുടങ്ങിയവര്‍ പച്ചഷാളണിയിച്ച് പുഷ്പവ്രഷ്ടിയോടെ സ്വീകരിക്കും. പള്ളിയില്‍ നിന്ന് വാവരുസ്വാമിയുടെ പ്രതിനിധിയുമായാണ്‍ അമ്പലപ്പുഴ സംഘം ധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്ക് ചുവടുകള്‍ വെയ്ക്കുന്നത്. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ ആലങ്ങാടു സംഘം പേട്ട തുള്ളും. പകല്‍ ദ്രിശ്യമാകുന്ന നക്ഷത്രത്തെ സാക്ഷിയാക്കിയാണിത്. വെള്ളമുണ്ടും ഉത്തരീയവുമണിഞ്ഞ് ഭസ്മവും ചന്ദനവും പൂശി താളാത്മകമായാണ്‍ ആലങ്ങാട് പേട്ട. പേട്ടതുള്ളലിന്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ദേവസ്വം,അയ്യപ്പസേവാസംഘം പ്രതിനിധികള്‍ ആചാരാനുഷ്ഠാനങ്ങളോടെ സ്വീകരണം നല്‍കും.