യുവാക്കള്‍ നന്മുടെയും സത്കര്‍മ്മങ്ങളുടെയും പാതയിലേക്ക് വരണം: നൗഷാദ് ബാഖവി ചിറയിന്‍കീഴ്

single-img
11 January 2014

duaതിന്മ നിറഞ്ഞ ഈ ലോകത്തില്‍ മാറ്റത്തിന്റെ പടപ്പാട്ട് പാടാന്‍ യുവതലമുറ നന്മയുടെയും സത്കര്‍മ്മങ്ങളുടെയും പാതയിലൂടെ സഞ്ചരിച്ച് സത്സ്വഭാവികളായി മാറണമെന്ന് എ.എം. നൗഷാദ് ബാഖവി തന്റെ പ്രഭാഷണത്തില്‍ പറഞ്ഞു.

ചെമ്പഴന്തി ജ:മഅത്തിന്റെ കീഴിലുള്ള ദാറുല്‍ ഉലും ഇസ്ലാമിക് ലൈബ്രറിയുടെ 18 മത് വാര്‍ഷിക ഉദ്ഘാടനച്ചടങ്ങില്‍ ‘മനസ്സ് മദീനയിലേക്ക്’എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചെമ്പഴന്തി ജു:അ മസ്ജിദിലെ ചീഫ് ഇമാം അല്‍ ഉസ്താദ് ഷംസുദ്ദീന്‍ സൈനി സഖാഫി അല്‍കാമിലി അദ്ധ്യക്ഷനായിരുന്നു. ജനുവരി 12 ഞായറാഴ്ച രാത്രി 7 മണിക്ക് നടക്കുന്ന സ്വലാത്ത് മജ്‌ലിസിനും ദുഅ സമ്മേളനത്തിനും അല്‍ ഉസ്താദ് ഷഗസുദ്ദീന്‍ സൈനി സഖാഫി അല്‍കാമിലി നേതൃത്വം നല്‍കും.