ഹോട്ടലുകളിലെ വില നിയന്ത്രിക്കാന്‍ നിയമനിര്‍മാണം നടത്തും: മന്ത്രി അനൂപ് ജേക്കബ്

single-img
11 January 2014

anoopjacob_thumbഹോട്ടലുകളിലെ വില നിയന്ത്രിക്കുന്നതിന് നിയമങ്ങളൊന്നും നിലവിലില്ലെന്നും ഇതിനായി നിയമനിര്‍മാണം നടത്തുമെന്നും ഭക്ഷ്യ സിവില്‍സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ്. ഇക്കാര്യത്തിനായുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഇപ്പോഴിത് നിയമവകുപ്പിന്റെ പരിഗണനയിലാണ്.

സര്‍ക്കാരിന്റെ പൂര്‍ണമായ നിയന്ത്രണത്തിലുള്ള ഹോട്ടലുകളിലെ വിലനിലവാരം കൊണ്ടുവരത്തക്ക വിധത്തിലുള്ള ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

സപ്ലൈകോ അടിമാലിയില്‍ ആരംഭിച്ച പീപ്പിള്‍സ് ബസാറിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. സപ്ലൈകോയുടെ പത്താമത്തെ പീപ്പിള്‍സ് ബസാറാണ് അടിമാലിയില്‍ ആരംഭിച്ചത്.