തന്റേയോ മുഖ്യമന്ത്രിയുടേയോ മക്കള്‍ക്കല്ല ഗണേഷ്‌കുമാര്‍ സ്വത്ത് എഴുതി നല്‍കിയത്; പിള്ളയ്ക്ക് മറുപടിയായി ഷിബു

single-img
10 January 2014

shibu baby johnഗണേഷ്‌കുമാറിന്റെയും ബാലകൃഷ്ണപിള്ളയുടെയും ആരോപണങ്ങള്‍ക്ക്, ഗണേഷ് സ്വത്തുക്കള്‍ എഴുതി നല്‍കിയത് തന്റെയോ മുഖ്യമന്ത്രിയുടെയോ മക്കള്‍ക്കല്ലെന്ന മറുപടിയുമായി മന്ത്രി ഷിബു ബേബി ജോണ്‍ രംഗത്ത്. മന്ത്രി സ്ഥാനത്ത് തിരിച്ചെത്താന്‍ താന്‍ സഹായിച്ചില്ലെന്ന ഇരുവരുടെയും ആരോപണത്തില്‍ അടിസ്ഥാനമില്ലെന്ന് മന്ത്രി പറഞ്ഞു. മന്ത്രിസ്ഥാനം രാജിവച്ചതിനു ശേഷം ഷിബു തന്നെ വിളിക്കാറില്ലെന്ന് കെ.ബി ഗണേഷ്‌കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. യുഡിഎഫിലെ ഘടകകക്ഷികളുടെ പരാതികള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കേണ്ടത് കോണ്‍ഗ്രസാണെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.