സി.എം. പി സംസ്ഥാന നേതൃത്വത്തിലെ ഭിന്നത ജില്ലകളിലേക്കും വ്യാപിക്കുന്നു.

single-img
10 January 2014

സി.എം. പി സംസ്ഥാന നേതൃത്വത്തിലെ ഭിന്നത ജില്ലകളിലേക്കും വ്യാപിക്കുന്നു. എം.വി രാഘവന് പകരം കെ.ആര്‍ അരവിന്ദാക്ഷന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റതോടെയാണ് പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമായത്.അസുഖംമൂലം സി.എം.പി. ജനറല്‍ സെക്രട്ടറി എം.വി. രാഘവന്‍ പൂര്‍ണവിശ്രമത്തില്‍ കഴിയുന്നതുകൊണ്ട് താത്കാലിക ചുമതല കെ.ആര്‍. അരവിന്ദാക്ഷന് നല്‍കാന്‍ കണ്ണൂരില്‍ ചേര്‍ന്ന സി.എം.പി. പൊളിറ്റ് ബ്യൂറോ യോഗമാണ് തീരുമാനിച്ചത്. ഈ യോഗത്തില്‍ മുതിര്‍ന്ന നേതാക്കളായ സി.പി.ജോണ്‍, സി.എ.അജീര്‍, പാട്യം രാജന്‍ എന്നിവര്‍ പങ്കെടുത്തിരുന്നില്ല. അതേസമയം സി.എം.പി സംസ്ഥാന കമ്മിറ്റി അംഗം എ.കെ. ബാലകൃഷ്ണന്‍്റെ അധ്യക്ഷതയില്‍ജില്ലാ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗം നിലവില്‍െ ജില്ലാ സെക്രട്ടറി സി.കെ. നാരായണനെയും ജോയിന്‍്റ് സെക്രട്ടറി കെ.വി. വിജയനെയും തല്‍സ്ഥാനങ്ങളില്‍ നിന്നു നീക്കി. പകരം സി.എ. അജീറിനെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.