ആറന്മുള വിമാനത്താവളം വരും തലമുറയ്ക്ക് ഭീഷണിയെന്ന് അഭിഭാഷക കമ്മീഷന്‍ റിപ്പോര്‍ട്ട്

single-img
10 January 2014

aranmulaairportആറന്മുള വിമാനത്താവളം വരും തലമുറയ്ക്ക് ഭീഷണിയാണെന്ന് അഭിഭാഷക കമ്മീഷന്റെ റിപ്പോര്‍ട്ട് അഡ്വ.സുഭാഷ് ചന്ദ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 319 പേജുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിരിക്കുന്നത്.

പ്രസിദ്ധമായ ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിനും വിമാനത്താവളം ഭീഷണിയാകുമെന്നും ക്ഷേത്രത്തിന്റെ പരിപാവനതയ്ക്ക് കോട്ടം സംഭവിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. വിമാനത്താവളത്തിനായി വന്‍ തോതില്‍ വയല്‍ നികത്തിയതിന് പുറമേ കുന്നുകളും ഇടിച്ചു നിരത്തേണ്ടി വരും. മേഖലയിലെ റബ്ബര്‍ തോട്ടങ്ങള്‍ നശിക്കുമെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിമാനത്താവളത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കെജിഎസ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നിയമ ലംഘനങ്ങള്‍ നടന്നതായ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിനായി ഹൈക്കോടതി അഭിഭാഷക കമ്മീഷനെ നിയോഗിച്ചത്.