ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ആരംഭിച്ച ഹെല്‍പ്പ്‌ലൈന്‍ വൻ ഹിറ്റ്‌

single-img
10 January 2014
aravind(1)അഴിമതി തുടച്ചുനീക്കാന്‍ ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ആരംഭിച്ച ഹെല്‍പ്പ്‌ലൈന്‍ വൻ  ഹിറ്റ്‌. തുടക്കം തന്നെ ഹെല്‍പ്പ്‌ലൈന്‍  വഴി ലഭിച്ചത് 700ല്‍ ഏറെ പരാതികള്‍. ഇന്നു രാവിലെ എട്ടു മണി മുതല്‍ പ്രവര്‍ത്തനം ആരംഭിച്ച (011) 27357169 എന്ന നമ്പറിലേക്ക് ഉച്ചവരെ ലഭിച്ച പരാതികളുടെ എണ്ണമാണിത്. രാത്രി 10 മണി വരെയാണ് ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തിക്കുക. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഓഫീസാണ് ഈ കണക്ക് വ്യക്തമാക്കിയത്.ഡല്‍ഹിയിലെ ഓരോ പൗരനെയും അഴിമതി വിരുദ്ധ ഇന്‍സ്‌പെക്ടര്‍മാരായി നിയോഗിക്കുന്നതിനാണ് ഹെല്‍പ്പ്‌ലൈന്‍ ആരംഭിച്ചത്. അഴിമതിക്കാരുടെ മനസ്സില്‍ ഭീതി ജനിപ്പിക്കാനും ഉദ്ദേശിച്ചുള്ളതാണ് പുതിയ പദ്ധതി.