മ അദനിയോട് കോണ്ഗ്രസ് കാണിക്കുന്നത് ക്രൂരത-സുബൈര് സബാഹി

single-img
9 January 2014

pdpപത്തനംതിട്ട:- ബാംഗളൂര്‍ പരമ്പര അഗ്രഹാര സെന്‍ ട്രല്‍ ജയിലില്‍ കടുത്ത രോഗബാധിതനായി കഴിയുന്ന വിഗലാംഗനായ അബ്ദുള്‍ നാസര്‍ മ അദനിയോട് കര്‍ണ്ണാടക ഭരിക്കുന്ന കോണ്‍ഗ്രസ് കാണിക്കുന്നത് കടുത്ത ക്രൂരതയും അനീതിയുമാണെന്നും, കര്‍ണ്ണാടകയെ തിരുത്താന്‍ കേന്ദ്ര ഗവണ്മെന്റ് തയ്യാറാവണമെന്നും പി.ഡി.പി വൈസ് ചെയര്‍മാന്‍ സുബൈര്‍ സബാഹി ആവിശ്യപ്പെട്ടു. “ മ അദനിക്ക് നീതി നല്‍കുക” മ അദനി വിഷയത്തില്‍ കേന്ദ്ര ഗവണ്മെന്റ് അടിയന്തിരമായി ഇടപെടുക എന്ന മുദ്രാ വാക്യവുമായി പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ ജനുവരി 8 നു ബുധനാഴ്ച നടന്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസരിക്കുകയായിരുന്നു അദ്ദേഹം. ധര്‍ണ്ണയ്ക്ക് ജില്ലാ പ്രസിഡന്റ് എന്‍.കെ.ആര്‍ ഷാജി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി റഷീദ് പത്തനംതിട്ട സ്വാഗതം പറഞ്ഞു. പി.ഡി.പി യിലെ മറ്റു സംസ്ഥാന,ജില്ലാ ഭാരവാഹികള്‍ പങ്കെടുത്തു.