കല്‍ക്കരി ഇടപാടില്‍ തെറ്റ് പറ്റി; കേന്ദ്ര സര്‍ക്കാര്‍

single-img
9 January 2014

India Supreme Courtകല്‍ക്കരി ഇടപാടില്‍ തെറ്റ് പറ്റിയെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമ്മതിച്ചു. ആദ്യമായാണ് കല്‍ക്കരി ഇടപാടില്‍ കേന്ദ്ര സര്‍ക്കാര്‍ തെറ്റ് സംഭവിക്കുന്നത്. ഇടപാട് കൂടുതല്‍ സുതാര്യമാക്കേണ്ടിയിരുന്നുവെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയില്‍ പറഞ്ഞു. നല്ല ഉദ്ദേശത്തോടു കൂടിയാണ് കല്‍ക്കരിപ്പാടം വിതരണത്തിനുള്ള തീരുമാനം എടുത്തത്. എന്നാല്‍ വിതരണത്തിനുള്ള നടപടിയിലും സാങ്കേതികമായി എടുത്ത തീരുമാനങ്ങളിലുമൊക്കെ പിഴവ് സംഭവിച്ചുവെന്നും എജി കോടതിയില്‍ പറഞ്ഞു.

കല്‍ക്കരിപ്പാടം വിതരണം ചെയ്തതില്‍ ക്രമക്കേടുണ്‌ടെന്നും 1.86 ലക്ഷം കോടി രൂപയുടെ നഷ്ടം ഖജനാവിന് സംഭവിച്ചുമെന്നുമാണ് സിഎജി കണ്‌ടെത്തിയത്. എന്നാല്‍ സിഎജിയുടെ കണക്കുകള്‍ ഊതിപ്പെരുപ്പിച്ചതാണെന്നും നഷ്ടം സംഭവിച്ചിട്ടില്ലെന്നുമായിരുന്നു ഇതുവരെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.