പുറത്താക്കിയ ആളെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കേണ്ട ഗതികേട് സിപിഎമ്മിനില്ലെന്നു പിണറായി

single-img
8 January 2014

Pinarayi vijayan-52006 -ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ മുഖ്യമന്ത്രിയാക്കാമെന്ന വാഗ്ദാനവുമായി തോമസ് ഐസക് സമീപിച്ചിരുന്നെന്ന ഗൗരിയമ്മയുടെ വെളിപ്പെടുത്തലിനോട് പിണറായിയുടെ രൂക്ഷമായ പ്രതികരണം. ഗൗരിയമ്മയെ സി.പി.എം പുറത്താക്കിയതാണെന്നും പുറത്താക്കിയ ആളെ മുഖ്യമന്ത്രിയായി പരിഗണിക്കേണ്ട ഗതികേട് പാര്‍ട്ടിക്കില്ലെന്നും സിപിഎം സെക്രട്ടറി പിണറായി വിജയന്‍. ഗൗരിയമ്മയ്ക്കുള്ള മറുപടി തോമസ് ഐസക്ക് നല്‍കിയിട്ടുണ്‌ടെന്നും അദ്ദേഹം പറഞ്ഞു.