പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ ഏറ്റവും യോഗ്യന്‍ ശരത് പവാര്‍: പ്രഫുല്‍ പട്ടേല്‍

single-img
8 January 2014

sharad-pawar_1പ്രധാനമന്ത്രിയാകാന്‍ ഏറ്റവും യോഗ്യന്‍ എന്‍സിപി അധ്യക്ഷന്‍ ശരത് പവാറാണെന്ന് പാര്‍ട്ടി നേതാവും കേന്ദ്രമന്ത്രിയുമായ പ്രഫുല്‍ പട്ടേല്‍. സംഘടനാ പാടവവും ഭരണനിര്‍വഹണത്തിലെ മികവും പരിശോധിച്ചാല്‍ ശരത് പവാറാണ് മറ്റാരേക്കാളും മുന്‍പന്തിയില്‍ നില്‍ക്കുന്നതെന്നും പട്ടേല്‍ പറഞ്ഞു.

കോണ്‍ഗ്രസിന് അവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനുളള സ്വാതന്ത്ര്യം ഉണ്ട്. എന്നാല്‍ യുപിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത് ഘടകകക്ഷികളോട് ചര്‍ച്ചചെയ്തതിനു ശേഷമേ സാധിക്കുകയുളളു. സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന് പിന്തുണ ആവശ്യമെങ്കില്‍ നല്‍കാന്‍ എന്‍സിപി തയാറാണെന്നും അദ്ദേഹം പറഞ്ഞു.