തന്നെ ആക്രമിച്ചതുകൊണ്ട് എന്താണ് നേട്ടമെന്ന് കേജ്‌രിവാള്‍

single-img
8 January 2014

kejariwal evarthaതന്നെയോ പ്രശാന്ത് ഭൂഷണെയോ ആക്രമിച്ചതുകൊണ്ട് എന്താണ് നേടാന്‍ പോകുന്നതെന്നും കേജ്‌രിവാള്‍. കൗശാംബിയിലെ തന്റെ പാര്‍ട്ടി ആസ്ഥാനത്തുണ്ടായ ആക്രമണത്തെ അപലപിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമം ഒരു പ്രശ്‌നത്തിന്റെയും പരിഹാരമല്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാരാണ് കാഷ്മീരില്‍ സൈന്യത്തെ വിന്യസിക്കുന്നതിനെപ്പറ്റി തീരുമാനമെടുക്കുന്നത്. അതുസംബന്ധിച്ചുള്ള വിഷയം പരിഹരിക്കപ്പെടണമെന്ന് ആഗ്രഹമില്ലാത്തവരാണ് അക്രമത്തിനിറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്നെയോ പ്രശാന്ത് ഭൂഷണെയോ ആക്രമിച്ചതുകൊണ്ട് പ്രശ്‌നത്തിന് പരിഹാരമാകുമെങ്കില്‍ അവര്‍ പറയുന്ന എവിടെവേണമെങ്കിലും ചെല്ലാന്‍ താന്‍ തയാറാണ്. അക്രമികളെ തുറന്ന ചര്‍ച്ചയ്ക്കു താന്‍ ക്ഷണിക്കുകയാണെന്നും കേജ്‌രിവാള്‍ പറഞ്ഞു. എങ്കിലും ഈ അക്രമത്തിന്റെ പേരില്‍ തനിക്ക് പ്രത്യേകസുരക്ഷ ആവശ്യമില്ലെന്നും കേജ്‌രിവാള്‍ പറഞ്ഞു.

ഇന്നു രാവിലെയാണ് അറുപതോളം വരുന്ന ഹിന്ദു രക്ഷാ സേന അംഗങ്ങള്‍ എഎപി ഓഫീസിനു നേരെ കല്ലേറ് നടത്തിയത്. പേരാണ് സംഘത്തിലുണ്ടായിരുന്നത്. ജമ്മു കാഷ്മീരില്‍ ജനഹിതപരിശോധന നടത്തണമെന്ന എഎപി നേതാവ് പ്രശാന്ത് ഭൂഷണിന്റെ പരാമര്‍ശമാണ് ിതിനുകാരണമെന്ന് വിശ്വസിക്കുന്നു.