കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും പിടിച്ചു

single-img
8 January 2014

Kannur-Central-Jailചൊവ്വാഴ്ച രാത്രിയില്‍ ജയില്‍ സൂപ്രണ്ട് അശോകന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടത്തിയ റെയ്ഡില്‍ മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും പിടിച്ചെടുത്തു. ആറോളം മൊബൈല്‍ ഫോണുകള്‍, രണ്ട് സിം കാര്‍ഡുകള്‍, ഏഴ് മെമ്മറി കാര്‍ഡുകള്‍, 10 മൊബൈല്‍ ഫോണ്‍ ബാറ്ററികള്‍ എന്നിവയാണ് പിടിച്ചെടുത്തത്. റിമാന്‍ഡ് തടവുകാരുടെ ബ്ലോക്കില്‍ നിന്നും പിടിച്ചെടുത്ത സാധനങ്ങള്‍ പോലീസിന് കൈമാറി.

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ജില്ലാ ജയിലില്‍ വച്ച് ഫേസ്ബുക്ക് ഉപയോഗിച്ച സംഭവവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ജയിലില്‍ പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്.