ആം ആദ്മി പാർട്ടി ആസ്ഥാനത്തിനു നേരെ ആക്രമണം

single-img
8 January 2014

ആം ആദ്മി പാർട്ടിയുടെ ആസ്ഥാനം ആക്രമിക്കപ്പെട്ടു.ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയോട് ചേർന്നുള്ള പാർട്ടി ആസ്ഥാനമാണു ആക്രമിക്കപ്പെട്ടിരിക്കുന്നത്.രാവിലെ പതിനൊന്ന് മണിയോടെയാണുആറുപതോളം ആളുകൾ കെജ്രിവാളിനും ആം ആദ്മി പാർട്ടിക്കുമെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് പാർട്ടി ആസ്ഥാനം ആക്രമിച്ചത്

കല്ലും ലാത്തിയും ഉപയോഗിച്ചായിരുന്നു അക്രമണമെന്ന് ആസ്ഥാനത്തുണ്ടായിരുന്ന ആം ആദ്മി പ്രവർത്തകർ പറഞ്ഞു.ഹിന്ദു രക്ഷാ ദൾ പ്രവർത്തകരാണു അക്രമണത്തിനു പിന്നിൽ.പ്രശാന്ത് ഭൂഷന്റെ കാശ്മീർ പരാമർശത്തിൽ പ്രതിഷേധിച്ചായിരുന്നു ആക്രമണം.കശ്മീരിലെ സേനയ്ക്കുള്ള പ്രത്യേക അവകാശങ്ങള്‍ എടുത്തുകളയണമെന്നും പ്രശാന്ത് ഭൂഷണ്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.ഭൂഷണെതിരെ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തിയിരുന്നു.സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അരവിന്ദ് കെജരിവാള്‍ സുരക്ഷാ സംവിധാനം ഒരുക്കാന്‍ സഹകരിക്കണമെന്ന് പൊലിസ് ആവശ്യപ്പെട്ടു.