രണ്ടര വയസ്സുകാരന്‍ 200 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണു

single-img
8 January 2014

രാജസ്ഥാനിലെ ചുരു ജില്ലയില്‍ രണ്ടര വയസ്സുകാരന്‍ 200 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണു.തിങ്കളാഴ്ച വൈകുന്നേരമണ് സംഭവം . രാധാശ്യാം എന്ന കുട്ടി ആണ്  കിണറ്റില്‍ വീണത്. സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്.ചാക്കിട്ടുമൂടിയ കിണര്‍ ചാടിക്കടക്കാന്‍ ശ്രമിക്കുന്നതിനിടെയണ് കുട്ടി കിണറ്റില്‍ വീണത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിജയിക്കാത്തതിനെത്തുടര്‍ന്നാണ് സൈന്യത്തെ വിളിച്ചത്. എന്‍ജിനിയര്‍മാരും മെഡിക്കല്‍ വിദഗ്ധരും അടങ്ങിയ സൈന്യസംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വംനല്‍കുന്നത്