സോളാര്‍ തട്ടിപ്പ്: സരിതയ്ക്ക് എല്ലാ കേസുകളിലും ജാമ്യം; ഉടന്‍ പുറത്തേക്ക്

single-img
7 January 2014

Saritha-S-Nair-Newskerala5സോളാര്‍ കേസില്‍ സരിത എസ്. നായര്‍ക്ക് രണ്ടു കേസില്‍ കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇതോടെ സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ കേസുകളിലും സരിതയ്ക്ക് ജാമ്യം കിട്ടിയിട്ടുണ്ട്. സരിത ഉടന്‍ ജയില്‍ മോചിതയാകുമെന്നാണ് സൂചന.

എറണാകുളം നോര്‍ത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത ഫാദര്‍ ലൂയിഡ്, വി.പി.ജോയ് എന്നിവരില്‍ നിന്നും പണം തട്ടിയ രണ്ടു കേസുകളിലാണ് ഇന്ന് ജാമ്യം ലഭിച്ചത്.

ഇതിനിടെ സരിത കേസുകള്‍ ഒത്തുതീര്‍പ്പാക്കിയത് തട്ടിപ്പ് നടത്തിയ പണം കൊണ്ടാണെന്ന് പോലീസ് കോടതിയെ അറിയിച്ചു. ആറ് കോടി രൂപയാണ് സരിത ഇടപാടുകാരില്‍ നിന്ന് പിരിച്ചെടുത്തത്. ഇതില്‍ 5.5 കോടിയും ചെലവഴിച്ചതായും പോലീസ് കോടതിയെ അറിയിച്ചു.