നേതാക്കളുമായി പ്രിയങ്ക ഗാന്ധിയുടെ ഉന്നതതല യോഗം ; രാഹുല്‍ ഗാന്ധി പങ്കെടുത്തില്ല

single-img
7 January 2014

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം നൽകാൻ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ പ്രിയങ്ക ഗാന്ധിയുടെ ഉന്നത തല കോണ്‍ഗ്രസ് യോഗം നടന്നു . സോണിയ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍, കേന്ദ്രമന്ത്രി ജയ്‌റാം രമേശ്, ജനാര്‍ദ്ദന്‍ ദ്വിവേദി തുടങ്ങിയ പ്രമുഖരും യോഗത്തില്‍ പങ്കെടുത്തു. എന്നാൽ യോഗത്തില്‍ നിന്നും രാഹുല്‍ ഗാന്ധി വിട്ടുനിന്നത് ശ്രദ്ധേയമായി.പ്രിയങ്കഗാന്ധിയും രാഷ്ട്രീയത്തില്‍ സജീവമാകുന്നുണ്ടെന്നാണ് വന്ന്കൊണ്ടിരിക്കുന്ന വാർത്തകളെ ശെരി വെക്കുന രീതിയിൽ ആണ് ഇപ്പോൾ നടന്ന ഉന്നത തല കോണ്‍ഗ്രസ് യോഗത്തെ കാണുനത്.സോണിയയുടെയും രാഹുലിന്‍റെയും മണ്ഡലങ്ങളായ റായ്ബറേലിയിലും അമേഠിയിലും പ്രചരണങ്ങള്‍ക്ക് പ്രിയങ്ക ഇറങ്ങുമെന്നും സൂചനയുണ്ട്.