പൃഥ്വി 2 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

single-img
7 January 2014

prithvi-2-army-300x198ആണവ പോര്‍മുന വഹിക്കാന്‍ കഴിയുന്ന തദ്ദേശീമായി വികസിപ്പിച്ച പൃഥ്വി 2 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. രാവിലെ 9.48ന് ഒഡീഷയിലെ ചാന്ദിപുര്‍ വിക്ഷേപണ കേന്ദ്രത്തിലായിരുന്നു പരീക്ഷണം. 350 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യത്തില്‍ വരെ പ്രഹരമേല്‍പ്പിക്കാന്‍ കഴിവുള്ള മിസൈലാണിത്. 500 മുതല്‍ 1,000 കിലോഗ്രാം വരെ ഭാരമുള്ള ആണവായുധവും പൃഥ്വി 2 വഹിക്കും. 2003-ല്‍ തന്നെ പൃഥ്വി മിസൈല്‍ ഇന്ത്യന്‍ സേനയുടെ ഭാഗമായതാണ്. ഇക്കഴിഞ്ഞ ഡിസംബര്‍ മൂന്നിനും പൃഥ്വി മിസൈല്‍ വിജയകരമായി പരീക്ഷിച്ചിരുന്നു.