ചിദംബരം ക്ഷേത്രഭരണം പൂജാരിമാര്‍ക്കുതന്നെ; തമിഴ്‌നാട് സര്‍ക്കാര്‍ നടപടി സുപ്രീംകോടതി റദ്ദാക്കി

single-img
7 January 2014

Chidambaramതമിഴ്‌നാട്ടിലെ പ്രസിദ്ധമായ ചിദംബരം നടരാജ ക്ഷേത്രത്തിന്റെ ഭരണം ഏറ്റെടുത്ത സംസ്ഥാന സര്‍ക്കാര്‍ നടപടി സുപ്രീം കോടതി റദ്ദാക്കി. പുരോഹിതരാണു ക്ഷേത്രത്തിന്റെ ഭരണം നോക്കി നടത്തേണ്ടതെന്നും സംസ്ഥാന സര്‍ക്കാരുകളല്ലെന്നും കോടതി വ്യക്തമാക്കി. ക്ഷേത്രത്തിലെ സ്വത്തുവകകള്‍ ശരിയായ രീതിയിലല്ല കൈകാര്യം ചെയ്യുന്നതെന്ന ആരോപണത്തെ തുടര്‍ന്ന് 2009ലാണ് എം. കരുണാനിധി മുഖ്യമന്ത്രിയായിരിക്കേ ആയിരം വര്‍ഷത്തോളം പഴക്കമുള്ള ക്ഷേത്രം ഏറ്റെടുക്കുന്നതിനു സര്‍ക്കാരിന് മദ്രാസ് ഹൈക്കോടതി അനുമതി നല്‍കിയത്.

എന്നാല്‍ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയും ക്ഷേത്ര പൂജാരികളായ ദീക്ഷിതര്‍ വിഭാഗവും സുപ്രീം കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനബത്തില്‍ പൈതൃകമായി ലഭിച്ച ക്ഷേത്രങ്ങളുടെ ഭരണം സര്‍ക്കാരുകള്‍ക്ക് അനിശ്ചിതകാലത്തേക്കു നടത്താനാകില്ലെന്നും സര്‍ക്കാരല്ല പൂജാരികളാണ് ക്ഷേത്രം നടത്തേണ്ടതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.