ചീമേനി താപവൈദ്യുത പദ്ധതി നടപ്പിലാക്കുമെന്ന് ആര്യാടന്‍ മുഹമ്മദ്

single-img
7 January 2014

ARYADAN_MUHAMMEDചീമേനി താപവൈദ്യുത പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. പദ്ധതി സുരക്ഷിതമായി നടപ്പാക്കാമെന്ന് സബ്ജക്ട് കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്‌ടെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ എന്‍ടിപിസി പദ്ധതിയുടെ മാതൃകയിലായിരിക്കും പദ്ധതി. നിലവിലെ ആശങ്കകള്‍ പരിഹരിച്ചാകും പദ്ധതി നടപ്പിലാക്കുകയെന്നും അദ്ദേഹം പറഞ്ഞു. കൂടംകുളത്തു നിന്ന് വൈദ്യുതി കിട്ടിയാലും കേരളത്തിന്റെ പ്രതിസന്ധി തീരില്ല. വൈദ്യുതി ലൈന്‍ പൂര്‍ത്തിയാകാത്തതിനാല്‍ കൂടംകുളം വൈദ്യുതി കേരളത്തിനു ലഭിക്കാത്ത സ്ഥിതി ഉണ്ടാകില്ല. ഇടമണ്‍ മുതല്‍ പള്ളിക്കത്തറ വരെയുള്ള ലൈന്‍ വലിക്കുന്നതിനുള്ള തടസ്സങ്ങള്‍ മാറുമെന്നും ആര്യാടന്‍ പറഞ്ഞു.