ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; എന്നാല്‍ രാജ്യസഭാംഗമാകുന്നതില്‍ വിരോധമില്ല: ശരത്പവാര്‍

single-img
6 January 2014

sharad-pawar_1ഇനി വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നു കേന്ദ്ര കൃഷിമന്ത്രിയും എന്‍സിപി പ്രസിഡന്റുമായ ശരത് പവാര്‍. പാര്‍ട്ടിപ്രവര്‍ത്തനത്തിനു കൂടുതല്‍ സമയം കിട്ടുന്നതിനുവേണ്ടിയാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ രാജ്യസഭാംഗമാകുന്നതിനു വിരോധമില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു. രാജ്യസഭയിലേക്കു മാര്‍ച്ചില്‍ നടക്കുന്ന തെരഞ്ഞടുപ്പില്‍ എന്‍.സി.പി ടിക്കറ്റില്‍ അദ്ദേഹം തിരഞ്ഞെടുക്കപ്പെടുമെന്ന് ഇതോടെ ഉറപ്പായിക്കഴിഞ്ഞു.