ആം ആദ്മി വനിതാമന്ത്രിയുടെ കാറിനുനേരേ ആക്രമണം

single-img
6 January 2014

rakhi-birla_350_010114053854ഡല്‍ഹിയില്‍ ആം ആദ്മി മന്ത്രിയുടെ കാറിനു നേരേ ഡല്‍ഹിയില്‍ അജ്ഞാത സംഘത്തിന്റെ ആക്രമണം. വനിതാ ശിശുക്ഷേമ മന്ത്രി രാഖി ബിര്‍ളയുടെ കാറിനുനേരേയാണ് ആക്രമണം നടന്നത്. ഇന്നലെ വൈകുന്നേരം ഡല്‍ഹി മംഗോള്‍പുരി ആര്‍ ബ്ലോക്കിലായിരുന്നു സംഭവം. ആര്‍ക്കും പരിക്കില്ല. ഒരു സംഘം ആളുകള്‍ കാര്‍ വളയുകയും കാറിന്റെ വശത്തുള്ള ഗ്ലാസ് പൊട്ടിക്കുകയുമാണുണ്ടായതെന്നും അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ആക്രമണമുണ്ടായെങ്കിലും തനിക്കു പ്രത്യേക സുരക്ഷ വേണെ്ടന്നാണു രാഖി ബിര്‍ള പോലീസിനോടു നിര്‍ദേശിച്ചിരിക്കുന്നത്. മന്ത്രിസഭയിലെ ഏക വനിതാ അംഗവും ഏറ്റവും പ്രായം കുറഞ്ഞയാളുമാണ് ഇരുപത്താറുകാരിയായ രാഖി ബിര്‍ള.