മന്ത്രി അനൂപ് ജേക്കബിനെതിരെ മഹിള കോണ്‍ഗ്രസ്; വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണം

single-img
6 January 2014

bindu-krishnaമന്ത്രി അനൂപ് ജേക്കബിനും ഭക്ഷ്യവകുപ്പിനുമെതിരേ മഹിള കോണ്‍ഗ്രസ് രംഗത്ത്. വിലക്കയറ്റം തടയുന്നതില്‍ ഭക്ഷ്യവകുപ്പ് പരാജയപ്പെട്ടുവെന്ന് മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണ പറഞ്ഞു. ഇക്കാര്യത്തില്‍ ഭക്ഷ്യവകുപ്പിനും സഹകരണവകുപ്പിനും വീഴ്ച പറ്റിയിട്ടുണ്ട്. വിപണിയിലെ സര്‍ക്കാര്‍ ഇടപെടല്‍ ഫലപ്രദമല്ലെന്നും ഭക്ഷ്യവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും മഹിള കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.