അണ്ടര്‍ -19 ഏഷ്യാ കപ്പ് ഇന്ത്യയ്ക്ക്

single-img
5 January 2014

അണ്ടര്‍ 19 ഏഷ്യാകപ്പ്‌ ക്രിക്കറ്റ്‌ കിരീടം ഇന്ത്യയ്ക്ക്. മലയാളിയായ സഞ്ജു വി സാംസന്‍റെ മികവിലാണു കപ്പ് ഇന്ത്യക്ക് സ്വന്തമായത്.പാകിസ്താനെ 40 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കപ്പില്‍ മുത്തമിട്ടത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സെടുത്തിരുന്നു.സഞ്ജുവിന്‍റെയും ക്യാപ്റ്റന്‍ വിജയ്‌ സോളിന്‍റെയും തകര്‍പ്പന്‍ ബാറ്റിംഗാണ് ഇന്ത്യന്‍ സ്കോര്‍ മുന്നൂറ്‌ കടക്കാന്‍ സഹായിച്ചത്. 87 പന്തുകള്‍ നേരിട്ട സഞ്ജു 100 റണ്‍സ് തികച്ച ഉടന്‍ പുറത്താകുകയായിരുന്നു. ഇതില്‍ എട്ടു ബൌണ്ടറികളും നാല് കൂറ്റന്‍ സിക്സറുകളും ഉള്‍പ്പെടുന്നു.