പെട്രോളിന് 75 പൈസയും ഡീസലിന് 50 പൈസയുംകൂട്ടി

single-img
4 January 2014

petrol-iol-oilപെട്രോളിന് ലിറ്ററിന് 75 പൈസയും ഡീസലിന് 50 പൈസയും വര്‍ധിപ്പിച്ചു. പുതുക്കിയ വില ഇന്നലെ അര്‍ധരാത്രി നിലവില്‍വന്നു. സംസ്ഥാനങ്ങളിലെ വാറ്റ് നികുതി ഒഴിവാക്കിയുള്ള വിലയാണിത്. അന്താരാഷ്ട്രവിപണിയില്‍ പെട്രോളിന്റെ വില ബാരലിന് 115 ഡോളറില്‍നിന്ന് 116.6 ഡോളറായി ഉയര്‍ന്നതും ഡോളറിനെതിരേ രൂപയുടെ മൂല്യം 61.88 ല്‍നിന്ന് 62 ആയി ഉയര്‍ന്നതുമാണ് വില വര്‍ധിക്കാന്‍ കാരണമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിച്ചു.