കേരളാ സ്കൂള് കലോത്സവം,പത്തനംതിട്ട റവന്യൂ ജില്ല ജനുവരി 6 മുതല് 9 വരെ

single-img
4 January 2014

YOUVAJANOTHSAVAM PATHANAMTHITTA2013-14 അദ്ധ്യയന വര്‍ഷത്തെ പത്തനംതിട്ട റവന്യൂ ജില്ലാ കേരള സ്കൂള്‍ കലോത്സവം 2014 ജനുവരി 6 മുതല്‍ 9 വരെ വെണ്ണിക്കുളം സെന്റ് ബഹനാന്‍സ് എച്ച് . എസ് . എസ് , എം . ഡി എല്‍ . പി . എസ്, സെന്റ് തോമസ് ഇ . എം . യു . പി . എസ് എന്നിവിടങ്ങളില്‍ വെച്ച് നടത്തപ്പെടുന്നതായിരിക്കുമെന്ന് സംഘാടക സമിതിക്കുവേണ്ടി പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്റ്റര്‍ ശ്രീ. പി .സ് മാത്യൂ അറിയിച്ചു. യു.പി ,ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലായി 4000-ത്തോളം പ്രതിഭകള്‍ നാല്‍ ദിവസങ്ങളില്‍ പത്ത് വേദികളിലായി നടക്കുന്ന കലാമത്സരങ്ങളില്‍ പങ്കെടുക്കും. കലോത്സവം ജനുവരി 6 തിങ്കാളാഴ്ച രാവിലെ 10-നു ബഹുമാനപ്പെട്ട രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി. ജെ കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നതായിരിക്കും. സമാപന സമ്മേളനം ജനുവരി 9 വ്യാഴാഴ്ച വൈകിട്ട് ബഹു. റവന്യൂ വകുപ്പ് മന്ത്രി അഡ്വക്കേറ്റ് അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തില്‍ പിന്നണിഗായിക ശ്രീമതി ചന്ദ്രലേഖ പങ്കെടുക്കുന്നതായിരിക്കും. ജനുവരി 9 നു വൈകുന്നേരത്തെ സമ്മേളനത്തില്‍ ശ്രീ. പ്രണബ് ജ്യോതിനാഥ് ഐ. എ.എസ് ( ബഹു.പത്തനംതിട്ട ജില്ലാ കളക്ടര്‍) സമ്മാനദാനം നിര്‍വ്വഹിക്കുന്നതായിരിക്കും