മുഷാറഫിനു ബൈപാസ് ശസ്ത്രക്രിയ വേണ്ടിവരും

single-img
4 January 2014

Pervez-Musharraf_2വിചാരണ നടത്താനിരിക്കുന്നതിനിടെ ഹൃദ്രോഗബാധയെത്തുടര്‍ന്നു റാവല്‍പ്പിണ്ടിയിലെ സൈനികാശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുന്ന മുന്‍ സൈനിക ഭരണാധികാരി പര്‍വേസ് മുഷാറഫിന് ആന്‍ജിയോപ്‌ളാസ്റ്റിയോ ബൈപാസ് സര്‍ജറിയോ വേണ്ടിവരുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. രാജ്യദ്രോഹക്കേസില്‍ ഹാജരാവാനായി സ്‌പെഷല്‍കോടതിയിലേക്കു പോകുമ്പോഴാണ് അദ്ദേഹത്തിന് രോഗബാധയുണ്ടായത്. ഇതെത്തുടര്‍ന്ന് കേസ് തിങ്കളാഴ്ചത്തേക്കു നീട്ടിവച്ചു.

ഇതിനിടെ മുഷാറഫിനെ ചികിത്സയ്ക്കായി വിദേശത്തു കൊണ്ടുപോകുന്ന കാര്യം പരിഗണിക്കുന്നുണെ്ടന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ദുബായിയിലോ ലണ്ടനിലോ എത്തിച്ചു ചികിത്സ നല്‍കുന്നതിനെക്കുറിച്ചാണ് ആലോചനയെന്നു ഡോണ്‍ പത്രം റിപ്പോര്‍ട്ടു ചെയ്തു.