ദേവയാനിയെ നഗ്നയാക്കി പരിശോധിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു; ദൃശ്യങ്ങള്‍ വ്യാജമെന്ന് അമേരിക്ക

single-img
4 January 2014

Devayaniഅമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ദേവയാനി ഖൊബ്രഗഡെയെ നഗ്നയായക്കി ദേഹ പരിശോധന നടത്തുന്ന സിസടിവി ദൃശങ്ങള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രചരിക്കുന്നു. ഒരു യുവതിയെ ബലമായി വിവസ്ത്രയാക്കി പരിശോധിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. പരിശോധനയ്ക്കിടെ യുവതി നിലവിളിക്കുന്നതായും ദൃശ്യങ്ങളില്‍ കാണാം.

എന്നാല്‍ ദൃശ്യങ്ങള്‍ കൃത്രിമമായി നിര്‍മിച്ചവയാണെന്നും വസ്തുതാ വിരുദ്ധമാണെന്നും അമേരിക്ക പ്രതികരിച്ചു.ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ദേവയാനിയുടെതല്ല. അപകടകരവും പ്രകോപനപരവുമായ വ്യാജപ്രചരണമാണ് നടക്കുന്നതെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് വക്താവ് മേരി ഹര്‍ഫ് പറഞ്ഞു.

ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കാതെ വാര്‍ത്താ സെറ്റുകളാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.വംശീയ വിദ്വേഷം ജനിപ്പിക്കുന്ന കൃത്രിമ ദൃശ്യങ്ങള്‍ പുറത്തുവിട്ട നടപടി അപലപനീയവും നിരുത്തരവാദപരവുമാണ്. ദൃശ്യങ്ങളില്‍ കാണിക്കുന്നത് ദേവയാനിയെ അല്ലെന്നും ഇത്തരത്തിലുളള പരിശോധനാ രീതി അമേരിക്ക പിന്തുടരാറില്ലെന്നും ഹര്‍ഫ് വ്യക്തമാക്കി. എന്നാല്‍ പരിശോധിക്കുന്ന പോലീസുകാര്‍ അമേരിക്കന്‍ പോലീസ് അല്ലേ എന്ന ചോദ്യത്തിന് അറിയില്ല എന്നായിരുന്നു മറുപടി.