ഡെയ്‌സി ജേക്കബ് സജീവ രാഷ്ട്രീയത്തിലേക്ക്; കേരള കോണ്‍ഗ്രസ്-ജെ വൈസ് ചെയര്‍പേഴ്‌സണ്‍

single-img
4 January 2014

Daisyഅന്തരിച്ച മുന്‍ മന്ത്രി ടി.എം ജേക്കബിന്റെ ഭാര്യയും മന്ത്രി അനൂപ് ജേക്കബിന്റെ മാതാവുമായ ഡെയ്‌സി ജേക്കബിനെ പാര്‍ട്ടി വൈസ് ചെയര്‍പേഴ്‌സണായി തെരഞ്ഞെടുത്തു. കോട്ടയത്ത് ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തിലാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനമുണ്ടായത്.

അതേസമയം, ഡെയ്‌സി ജേക്കബിനു വര്‍ക്കിംഗ് ചെയര്‍മാന്‍ സ്ഥാനം നല്കിയാല്‍ മതിയെന്ന് ഒരുവിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ തീരുമാനം അന്തിമമാണെന്നും പാര്‍ട്ടിനയങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് ചെയര്‍മാന്‍ ജോണി നെല്ലൂര്‍ ആവശ്യപ്പെട്ടു. ഇതോടെ ഒരുഭാഗം പ്രവര്‍ത്തകര്‍ ബഹളംവച്ച് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.

പാര്‍ട്ടി എല്പിക്കുന്ന ഏതു ചുമതലയും സ്വീകരിക്കുമെന്ന് ഡെയ്‌സി ജേക്കബ് പറഞ്ഞു. ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ഡെയ്‌സി ജേക്കബ് നേരത്തെ മുതല്‍ പാര്‍ട്ടി അംഗമായിരുന്നു.