നിയമസഭയില്‍ ചെന്നിത്തല അഞ്ചാമന്‍; തിരുവഞ്ചൂരിന്റെ ഇരിപ്പിടത്തിനു മാറ്റമില്ല

single-img
4 January 2014

chennithala (1)ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നിയമസഭയുടെ ഇരിപ്പിടം മുന്‍നിരയില്‍ അഞ്ചാമത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, കെ.പി. മോഹനന്‍ എന്നിവര്‍ക്കു ശേഷമാണു രമേശിന്റെ സീറ്റ്. നേരത്തെ കേരള കോണ്‍ഗ്രസ്- ബിയുടെ മന്ത്രിയായിരുന്ന കെ.ബി. ഗണേഷ്‌കുമാറിന്റെ സീറ്റായിരുന്നു ഇത്. രമേശിനു ശേഷമാണു മറ്റു ഘടകകക്ഷി മന്ത്രിമാരായ അനൂപ് ജേക്കബ്, ഷിബു ബേബിജോണ്‍ എന്നിവരുടെ സീറ്റുകള്‍. എന്നാല്‍, ആഭ്യന്തരമന്ത്രിപദമൊഴിഞ്ഞ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ സീറ്റില്‍ മാറ്റമില്ല. മന്ത്രി പി.കെ. അബ്ദുറബിനും ചീഫ് വിപ്പ് പി.സി. ജോര്‍ജിനും ഇടയില്‍ പത്താമതായാണു സ്ഥാനം. നേരത്തെ കക്ഷിനേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തല ഇരുന്ന സീറ്റാണ് ഇപ്പോള്‍ കെ.ബി. ഗണേഷ്‌കുമാറിനു നല്‍കിയിട്ടുള്ളത്.