എന്റെ പ്രതിമ സ്ഥാപിക്കാന്‍ സഹായിക്കണം; രാജ്‌നാഥ് സിംഗിനോട് അണ്ണാഹസാരെ

single-img
4 January 2014

annaഹരിയാനയില്‍ സ്വന്തം പ്രതിമ സ്ഥാപിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗിന് അഴിമതി വിരുദ്ധ പ്രവര്‍ത്തകനും ഗാന്ധിയനുമായ അന്നാ ഹസാരെയുടെ കത്ത്. ഹരിയാനയിലെ ബിജെപി നേതാക്കള്‍ ബോധപൂര്‍വം പ്രതിമാ നിര്‍മാണം തടസപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും അതുകൊണ്ട് പാര്‍ട്ടി അധ്യക്ഷന്‍ ഇടപെട്ട് തന്റെ പ്രതിമ സ്ഥാപിക്കാന്‍ സഹായിക്കണമെന്നുമാണ് കത്തിലുള്ളത്.

ഡല്‍ഹിയിലെ രാജ്‌നാഥ് സിംഗിന്റെ വസതിയില്‍ അണ്ണാ ഹസാരെയുടെ അനുയായി നേരിട്ടെത്തിയാണ് കത്ത് കൈമാറിയത്. ഹരിയാനയിലെ ബിജെപി വക്താവ് ഉമേഷ് അഗര്‍വാളാണ് ഗുഡ്ഗാവില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന പ്രതിമയ്‌ക്കെതിരെ രംഗത്തു വന്നിരിക്കുന്നതെന്ന് കത്തില്‍ സൂചിപ്പിക്കുന്നു. പ്രതിമ സ്ഥാപിക്കാന്‍ മുന്‍കൈയെടുത്ത ഹസാരെ അനുകൂലികളെ ഗുഡ്ഗാവ് പോലീസ് കളളക്കേസില്‍ കുടുക്കി അറസ്റ്റു ചെയ്‌തെന്നും കത്തില്‍ പറയുന്നു.

അഴിമതി വിരുദ്ധ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ വ്യക്തിപരമായി പ്രതിമസ്ഥാപിക്കുന്നതിന് താന്‍ എതിരാണെങ്കിലും തന്റെ സഹപ്രവര്‍ത്തകനായ പി.എല്‍ കതാരിയയും സംഘവും പ്രതിമ സ്ഥാപിക്കണമെന്ന വാശിയിലാണ്. അതുകൊണ്ട് രാജ്‌നാഥ് സിംഗ് പ്രതിമ നിര്‍മ്മാണം പൂര്‍ത്തികരിക്കാന്‍ കതാരിയയെ സഹായിക്കണമെന്നും ഹസാരെ ആവശ്യപ്പെട്ടു.