പിള്ള യുഡിഎഫ് വിടില്ലെന്ന് തങ്കച്ചന്‍

single-img
3 January 2014

29TVTHANKACHAN_135897fകേരള കോണ്‍ഗ്രസ് ബി പ്രതിനിധി ഗണേഷ്‌കുമാറിനു മന്ത്രിസ്ഥാനം നല്‍കാത്തതിന്റെ പേരില്‍ ആര്‍. ബാലകൃഷ്ണപിള്ളയുടെ പാര്‍ട്ടി യുഡിഎഫ് വിട്ടുപോകുമെന്നു കരുതുന്നില്ലെന്നു യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു. യുഡിഎഫ് കെട്ടിപ്പടുക്കുന്നതില്‍ വലിയ പങ്കു വഹിച്ചിട്ടുള്ള വ്യക്തിയാണു പിള്ള. ഗണേഷ് കുമാറിനു മന്ത്രിസ്ഥാനം നല്‍കുന്ന കാര്യത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം തീരുമാനമുണ്ടാകും. ബോധപൂര്‍വം ഒഴിവാക്കുന്നതല്ല. ഗൗരിയമ്മ യുഡിഎഫ് വിട്ടുപോകുമെന്നു പറയുന്നുണ്ടല്ലോയെന്ന ചോദ്യത്തിന് ഇതുവരെ പോയില്ലല്ലോയെന്നായിരുന്നു മറുപടി.

ഹൈക്കമാന്‍ഡിന്റെ നിര്‍ദേശപ്രകാരമാണു രമേശ് ചെന്നിത്തല മന്ത്രിസഭയില്‍ അംഗമായിരിക്കുന്നത്. ഇതില്‍ ഐ ഗ്രൂപ്പിന്റെ സമ്മര്‍ദമില്ലെന്നും ആഭ്യന്തരമന്ത്രിസ്ഥാനം ഒഴിഞ്ഞതില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അതൃപ്തിയില്ലെന്നും തങ്കച്ചന്‍ പറഞ്ഞു.