മംമ്ത വീണ്ടും മടങ്ങിവരുന്നു

single-img
3 January 2014

mamta-mohandas-25-23ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് സിനിമയില്‍ നിന്നു രണ്ടാം വട്ടവും വിട്ടുനിന്ന നടി മംമ്ത മോഹന്‍ദാസ് സിനിമയില്‍ മടങ്ങിയെത്തുന്നു. അനില്‍-ബാബു കൂട്ടുകെട്ടിലെ ബാബു സ്വതന്ത്ര സംവിധായകനാകുന്ന ടു നോറ വിത്ത് ലൗ എന്ന ചിത്രത്തിലൂടെയാണു മംമ്തയുടെ മടങ്ങിവരവ്. ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെയാണു മംമ്ത അവതരിപ്പിക്കുന്നത്.

പ്രവാസി എഴുത്തുകാരനായ മുഹമ്മദ് വടകരയുടെ കഥയാണു സിനിമയാക്കുന്നത്. ജി.എസ് അനിലാണു തിരക്കഥ രചിക്കുന്നത്. മംമ്തയ്ക്കു പുറമേ കൃഷ് സത്താര്‍, ശേഖര്‍ മേനോന്‍, കനിഹ, മിത്രാ കുര്യന്‍ എന്നിവരും ഈ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. 20നു കോഴിക്കോട്ട് സിനിയുടെ ചിത്രീകരണം ആറംഭിക്കുമെന്നാണു വിവരം.