കേന്ദ്രം ജസ്റ്റീസ് ഗാംഗുലിയെ നീക്കാന്‍ അംഗീകാരം നല്‍കി

single-img
3 January 2014

Justice-Gangulyലൈംഗിക ആരോപണത്തിനു വിധേയനായ സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റീസ് എ.കെ. ഗാംഗുലിയെ പശ്ചിമ ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തു നിന്നു നീക്കുന്നതിനുള്ള ശിപാര്‍ശയ്ക്കു കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയാറാക്കിയ കുറിപ്പാണ് മന്ത്രിസഭാ യോഗം അംഗീകരിച്ചത്. ഈ ശിപാര്‍ശ രാഷ്ട്രപതിക്കു കൈമാറും. രാഷ്ട്രപതി ഇക്കാര്യത്തില്‍ അടിയന്തര നടപടിക്കായി സുപ്രീം കോടതി ചീഫ് ജസ്റ്റീസിനു റഫറന്‍സ് നല്‍കും. കോടതിയുടെ അന്തിമ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രപതി തന്നെയാകും ഉത്തരവ് പുറപ്പെടുവിക്കുക.