പദവി ദുരുപയോഗം ചെയ്ത് മക്കളെ രക്ഷിച്ചിട്ടില്ല ശശി തരൂര്‍

single-img
1 January 2014

പദവി ഉപയോഗിച്ച് താന്‍ മക്കളെ രക്ഷപ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്രമാനവവിഭവശേഷി വകുപ്പ് സഹമന്ത്രി ശശി തരൂര്‍.കേരളത്തില്‍ നിന്നുള്ള ഒരു കേന്ദ്രമന്ത്രി മകനെ രക്ഷിക്കാന്‍ അധികാര ദുര്‍വിനിയോഗം നടത്തിയതായി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി ആരോപിച്ചതിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ട്വിറ്ററിലൂടെയാണു സുബ്രഹ്‌മണ്യം സ്വാമി ആരോപണം ഉന്നയിച്ചത്.മയക്കുമരുന്നു കേസിലാണ് കേന്ദ്ര മന്ത്രിയുടെ മകന്‍ പോലീസ് പിടിയിലായതെന്നും സ്വാമിസൂചന നല്‍കിയിരുന്നു. എന്നാല്‍ മന്ത്രി സഹമന്ത്രിയാണോ കാബിനറ്റ് മന്ത്രിയാണോ എന്നോ മന്ത്രിയുടെ പേരോ സ്വാമി വെളിപ്പെടുത്തിയിരുന്നില്ല.