ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം മന്ത്രിസഭയില്‍ കൂടുതല്‍ മാറ്റമെന്നു മുഖ്യമന്ത്രി

single-img
1 January 2014

Oommen chandy-9ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം മന്ത്രിസഭയില്‍ കൂടുതല്‍ മാറ്റങ്ങളുണ്ടാകുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കെ.ബി. ഗണേഷ്‌കുമാറിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച തീരുമാനവും ഇതോടൊപ്പമുണ്ടാകും.

രമേശ് ചെന്നിത്തല സത്യപ്രതിജ്ഞ ചെയ്യുന്നതിനൊപ്പം ചെറിയ മാറ്റങ്ങള്‍ മാത്രമേ ഉണ്ടാകുകയുള്ളൂ. മന്ത്രിമാരെ ആരെയും ഒഴിവാക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പാര്‍ട്ടിയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടല്ല രമേശിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നത്. എന്നാല്‍, രമേശ് വരുന്നതു മന്ത്രിസഭയ്ക്കും യുഡിഎഫിനും ശക്തി പകരും. പുതിയ കെപിസിസി പ്രസിഡന്റിനെ തീരുമാനിക്കേണ്ടതു ഹൈക്കമാന്‍ഡ് ആണ്. ഇതുസംബന്ധിച്ചു ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. അതുകൊണ്ടുതന്നെ ആരുടെയെങ്കിലും പേരു വന്നപ്പോള്‍ എതിര്‍ത്തു എന്നു പറയുന്നതില്‍ കഥയില്ല.

രമേശിന്റെ മന്ത്രിസഭാ പ്രവേശം വളരെ നേരത്തേതന്നെ ചര്‍ച്ച ചെയ്തിരുന്നതാണ്. ഹൈക്കമാന്‍ഡിന്റെ പരിഗണനയിലിരുന്ന കാര്യമാണിത്. എഐസിസി അധ്യക്ഷ രമേശിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞ 27ന് അനുമതി നല്‍കി.

ഗണേഷ്‌കുമാറിനെ മന്ത്രിസഭയിലെടുക്കണമെന്ന കേരള കോണ്‍ഗ്രസ്-ബിയുടെ ആവശ്യം ന്യായമാണ്. ഇക്കാര്യം യുഡിഎഫില്‍ ചര്‍ച്ച ചെയ്തതും അംഗീകരിക്കപ്പെട്ടതുമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.