പത്തനംതിട്ട ജില്ലാ കഥകളി കളബ്ബിന്റ് ആഭിമുഖ്യത്തില്‍ കഥകളിമേള ജനുവരി 6മുതല്‍ 12 വരെ

single-img
31 December 2013

kathപത്തനംതിട്ട:- അയിരൂര്‍-ചെറുകോല്‍പ്പുഴ പമ്പാ മണല്‍പ്പുറത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ ജനുവരി 6 മുതല്‍ 12 വരെ പത്തനംതിട്ട ജില്ലാ കഥകളി കളബ്ബിന്റ് ആഭിമുഖ്യത്തില്‍ കേരളത്തിലെ ഏറ്റവും വലിയ കഥകളി മേളക്ക് കേളികൊട്ടുയരുന്നു. ജനുവരി 6 ന്‍ രാവിലെ 10 ന്‍ കഥകളി ആചാര്യന്‍ പത്മഭൂഷണ്‍ മടവൂര്‍ വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും, അയിരൂര്‍ കഥകളി ഗ്രാമത്തില്‍ അനുവദിച്ച കലാമണ്ഡലം പഠനകേന്ദ്രം ബഹു. കേരള സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ. കെ.സി ജോസഫും ഉദ്ഘാടനം ചെയ്യുമെന്ന് കഥകളി ജില്ലാ കളബ്ബിനു വേണ്ടി പ്രസിണ്ടന്റ്  ഡോ. ജോസ് പാറക്കടവില്‍ അറിയിച്ചു. ജനുവരി 6 തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് കഥകളി “ഹംസവും ദമയന്തിയും“ ഉണ്ടായിരിക്കും. തുടര്‍ന്ന് 2 മണി മുതല്‍ സെമിനാര്‍ വിഷയം “ കഥകളിയുടെ ജനകീയസ്വാദനതലം” വൈകിട്ട് 5.30 ന്‍ സന്ധ്യാകേളി 6.30 ന്‍ കഥകളി “നളചരിതം ഒന്നാം ദിവസം.

രണ്ടാം ദിവസം ഉദ്ഘാടനം അഭിവന്ദ്യ. ഡോ. ഫിലിപോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്താ , 11 മുതല്‍ കഥകളി കഥ “ അബ്രഹാമിന്റ് ബലി” . ഉച്ചക്ക് 2 മുതല്‍ സെമിനാര്‍ വിഷയം “ കഥകളിയിലെ താളവ്യവസ്ഥകള്‍”. വൈകിട്ട് 6 മുതല്‍ കഥകളി “തോരണയുദ്ധം”. മൂന്നാം ദിവസം ഉദ്ഘാടനം പ്രൊഫ. കടമ്മനിട്ട വാസുദേവന്‍ പിള്ള, രാവിലെ 10 ന്‍ കഥകളി പഠനകളരിയും നാട്യഭാരതി കഥകളി സെന്റര്‍ വിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റവും, രാവിലെ 11.30 ന്‍ കഥകളി “കുചേലവ്രത്തം”. 2 മണിക്ക് സെമിനാര്‍ അഭിനയത്തിന്റ് രസതന്ത്രം- കഥകളിയില്‍” വിഷയാവതരണം സി.എം.ഡി നമ്പൂതിരിപ്പാട് ത്രശൂര്‍. വൈകിട്ട് 7 മണിക്ക് “കീചകവധം-കഥകളി”. നാലാം ദിവസം ഉദഘാടനം പ്രൊഫ. ഇ.എന്‍ കേരളവര്‍മ്മ, വൈകിട്ട് 6.30 ന്‍ കഥകളി “ബാണയുദ്ധം”. അഞ്ചാം ദിവസം വൈകിട്ട് 5 ന്‍ കഥകളി ഗ്രാമത്തിന്‍ അനുവദിച്ച കേരള കലാമണ്ഡലം പഠന കളരിയുടെ ഉദ്ഘാടനം വകുപ്പ് മന്ത്രി ശ്രീ. കെ.സി ജോസഫ് നിര്‍വ്വഹിക്കുന്നു. ശേഷം 6 മുതല്‍ കഥകളി” ദുര്യോധന വധം” ഉണ്ടായിരിക്കുന്നതാണ്‍. ആറാം ദിവസം വൈകിട്ട് 6.30 മുതല്‍ കഥകളി” കാലകേയവധം- (ഒന്നാം ഭാഗം) . ഏഴാം ദിവസം വൈകിട്ട് 7 മുതല്‍ കഥകളി കാലകേയവധം (രണ്ടാം ഭാഗം) ഉണ്ടായിരിക്കുന്നതായിരിക്കുമെന്ന് പത്തനംതിട്ട കഥകളി കളബ്ബ് അറിയിച്ചു.