വിതുര പെണ്‍വാണിഭക്കേസില്‍ ഇന്ന് വിധി

single-img
30 December 2013

rape_victim_400പ്രമാദമായ വിതുര പെണ്‍വാണിഭക്കേസില്‍ ഇന്നു വിധി പ്രഖ്യപിക്കും. മുന്‍ ഡിവൈഎസ്പി മുഹമ്മദ് ബഷീര്‍ പ്രതിയായ കേസിന്റെ വിധിയാണ് കോട്ടയത്തെ പ്രത്യേക കോടതി ഇന്നു പ്രഖ്യാപിക്കുന്നത്. ഡിവൈഎസ്പി ആലുവയിലെ ക്വാര്‍ട്ടേഴ്‌സില്‍ വച്ച് തന്നെ മാനഭംഗപ്പെടുത്തി എന്നാണ് പെണ്‍കുട്ടി പരാതി നല്കിയിരുന്നത്. എന്നാല്‍ കേസിന്റെ വിചാരണവേളയില്‍ പ്രതിയെ ഓര്‍മയില്ലെന്ന് പെണ്‍കുട്ടി അറിയിച്ചു. ഇതോടെ പ്രതിക്കെതിരെ തെളിവില്ലാതായ സാഹചര്യത്തില്‍ പ്രതിയെ കോടതി വെറുതെ വിടാനാണ് സാധ്യത.