ഡല്‍ഹിയില്‍ പീഡനത്തിനിരയായ ബാലികയുടെ നില ഗുരുതരം

single-img
30 December 2013

rapeഅയല്‍ക്കാരന്‍ പീഡിപ്പിച്ച അഞ്ചു വയസുകാരിയുടെ നില അതീവ ഗുരുതരമാണെന്നു ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. ഡല്‍ഹിയിലെ മംഗോള്‍പുരിയില്‍ ഞായറാഴ്ച സംഭവം. വീടിനു പുറത്തു കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ അയല്‍ക്കാരനായ യുവാവ് വശീകരിച്ച് വീടിനുള്ളിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.