ബിജെപി യോഗത്തില്‍ പങ്കെടുത്തെന്നത് അടിസ്ഥാനരഹിതം: പി.സി.തോമസ്

single-img
28 December 2013

THOMAS_124806fബിജെപി യോഗത്തില്‍ താന്‍ പങ്കെടുത്തുവെന്ന സ്‌കറിയ തോമസിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നു കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി. തോമസ്. കോട്ടയത്തു പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ക്രിസ്ത്യന്‍ മൂവ്‌മെന്റ് സംഘടിപ്പിച്ച അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുക്കാനാണു താന്‍ ഡല്‍ഹിയില്‍ പോയത്.

സംഘടന തന്നെയാണു വിമാന ടിക്കറ്റ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ വിവിധ ക്രൈസ്തവസഭകളുടെ മേലധ്യക്ഷന്‍മാരും മറ്റു സമുദായനേതാക്കളുമാണു പങ്കെടുത്തത്. ഈ അവസരം മുതലെടുത്തു തനിക്കെതിരേ ഗ്രൂപ്പ് മീറ്റിംഗ് നടത്താനാണു സ്‌കറിയ തോമസ് ശ്രമിച്ചത്. എന്നാല്‍, വസ്തുത തിരിച്ചറിഞ്ഞ പ്രവര്‍ത്തകര്‍ തിരികെ പാര്‍ട്ടിയില്‍ എത്തിക്കഴിഞ്ഞു. സ്‌കറിയ തോമസിനെതിരേ അച്ചടക്ക നടപടി സ്വീകരിക്കാന്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയോഗം തന്നെ ചുമതലപ്പെടുത്തിയതായും പി.സി. തോമസ് പറഞ്ഞു.