ബംഗ്ലാദേശ് പ്രതിപക്ഷ നേതാവ് ഖാലിദ സിയയുടെ വീട് സൈന്യം ഉപരോധിച്ചു

single-img
27 December 2013

khaleda-zia_7ബംഗ്ലാദേശില്‍ ജനുവരി അഞ്ചിനു നടത്താനിരിക്കുന്ന തെരഞ്ഞെടുപ്പു നീട്ടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രകടനത്തിന് ഒരുങ്ങുന്നതിനിടെ പ്രതിപക്ഷ ബിഎന്‍പി നേതാവ് ഖാലിദ സിയയുടെ വസതിക്കു സൈന്യം ഉപരോധം ഏര്‍പ്പെടുത്തി. സന്ദര്‍ശകര്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സിയയെ സന്ദര്‍ശിക്കുന്നതിനു വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അറുപത്തെട്ടുകാരിയായ മുന്‍ പ്രധാനമന്ത്രിയെ വീട്ടുതടങ്കലിലാക്കിയെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ട്. എന്നാല്‍ പ്രതിപക്ഷനേതാവിന്റെ സുരക്ഷ കണക്കിലെടുത്താണു സുരക്ഷാസേനയെ വിന്യസിച്ചതെന്നു ഭരണകൂടവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.